Switch to English

 

കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍

     ഒരു തലമുറ ലോകത്ത് നിന്ന് കൊഴിയുമ്പോള്‍ അനേകം നാട്ടറിവുകളുടെ സമ്പത്താണ് നമുക്ക് നഷ്ടപ്പെടുന്നത്.  അത് കൊണ്ട് തന്നെ നമുക്ക് കൈമോശം വന്നുപോകുന്ന ഇത്തരം നാട്ടറിവുകളെ ശേഖരിച്ച് ഒരു രജിസ്റ്ററാക്കി സൂക്ഷിച്ചുവെക്കുകയും, അവ   വെബ്പോര്‍ട്ടലിലൂടെ വീണ്ടും ജനങ്ങളിലേക്കെത്തിച്ച്  ഇതിന്റെ കാലികപ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യുക എന്ന ദൗത്യം നിറവേറ്റുകയാണ്.     

Image

 

   

    കേരളത്തിന്റെ പരമ്പരാഗതമായ അറിവുകളും  പ്രാദേശിക കണ്ടുപിടുത്തങ്ങളും തിരിച്ചറിയുവാനും അര്‍ഹിക്കുന്ന പ്രാധാന്യവും പ്രോത്സാഹനവും നല്കുവാനുമായി കേരള സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പിന്റെ കീഴില്‍ കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ പദ്ധതിക്ക് രൂപം കൊടുക്കുകയും അതിന്റെ ആദ്യപടിയെന്നോണം മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

     

     അതിവേഗം സഞ്ചരിക്കുന്ന പുതിയലോകത്ത്  ഒന്നിനും സമയമില്ലാത്ത സമൂഹത്തിന് അവന്റെ പാരമ്പര്യത്തെ കുറിച്ചറിയാനും പഴമയുടെ ലാളനയും സംരക്ഷണവും അവനെ എത്രമാത്രം ഉള്‍കൊളളുന്നു എന്നറിയിക്കാനും ഈ പഴമയുടെ സമ്പത്ത് ഭാവി തലമുറക്ക് കൈമാറാനും അവരുടെ കൈകളില്‍ ഇത് സുരക്ഷിതമാക്കാനും വേണ്ടിയുള്ള ഈ പ്രവര്‍ത്തനത്തില്‍  നിങ്ങളും കണ്ണികളാവുക.  നിങ്ങളുടെ ഇടയിലുള്ള ഏതെങ്കിലും തരത്തിലുള്ള  നാട്ടറിവുകളോ നാടന്‍കണ്ടുപിടുത്തങ്ങളോ നിങ്ങള്‍ ഞങ്ങളിലെത്തിക്കുക.  അതിലൂടെ തലമുറകളുടെ അമൂല്യ സമ്പത്ത് തലമുറകളിലൂടെയും പുതിയ സാങ്കേതികവിദ്യയിലൂടെയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.